കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന അണ്ടർ 17 മലപ്പുറം ജില്ലാ ഫൈനലിൽ ഫാൽക്കൺസ് വള്ളിക്കുന്നിനെതിരെ മലബാറിയൻസിന് 5-1 ൻ്റെ വിജയം. ഈ ഫുട്ബോൾ സീസണിലെ ആദ്യ കിരീടമാണ് മലബാറിയൻസ് നേടിയത്.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച അമൻ അഹമ്മദും റഹ്മത്തുള്ള റബീഹും രണ്ട് ഗോൾ വീതം നേടി. സുഹാദ് അഞ്ചാമത്തെ ഗോൾ നേടി.
ഗോകുലത്തിന്റെ താരങ്ങളായ ജസാൻ അഹമ്മദിനെ മികച്ച ഡിഫൻഡറായി രെരഞ്ഞെടുത്തു. കൂടാതെ മുഹമ്മദ് ജാസിൽ, അമൻ അഹമ്മദ് മികച്ച മിഡ്ഫീൽഡർ, ഡിഫൻഡർ അവാർഡ് നേടി. ഗോകുലത്തിന്റെ റബി ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
മലബാറിയൻസിന് കിരീടം

