സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ്

കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 13 കായിക ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കും. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 23ന് അവസാനിക്കും. ഫുട്ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബോള്‍,  ടേബിള്‍ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോള്‍, സ്‌കേറ്റിങ്, സ്വിമ്മിങ്, തയ്‌കോണ്‍ഡോ, പവര്‍ലിഫ്റ്റിങ്, ക്രിക്കറ്റ്, വുഷു തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ www.sportscouncilkozhikode.com ലും 8078182593, 0495 2722593 നമ്പറുകളിലും ലഭിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000