കായിക പരിശീലകന്‍ ഇന്റര്‍വ്യൂ

കോഴിക്കോട്: ജില്ലയിലെ ഫിഷറീസ് സ്‌കൂളുകളായ ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാനതലത്തില്‍ (സീനിയര്‍ വിഭാഗം) ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തിനായി സംസ്ഥാനതല കളിക്കാരനോ/ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. സെപ്തംബര്‍ 19 ന്   രാവിലെ 11.30 ന് കോഴിക്കോട്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495-2383780.

Leave a Reply

Your email address will not be published. Required fields are marked *