ജില്ലാ ക്രിക്കറ്റ്: കുന്നമംഗലം ചാമ്പ്യന്മാർ

വെള്ളിമാട്കുന്ന്: ജെ ഡി ടി ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കോഴിക്കോട് സിറ്റി ഉപജില്ലയെ പരാജയപ്പെടുത്തി കുന്നമംഗലം ഉപജില്ല ചാമ്പ്യന്മാരായി.

സമാപന ചടങ്ങിൽ ജെ ഡി ടി ജോയിന്റ് സെക്രട്ടറി ഹിലാൽ ഹസ്സൻ ട്രോഫി കൾ വിതരണം ചെയ്തു . എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ എം ദിപിൻ കൃഷ്ണ, അനീഷ് ,അൻവർ സാദിഖ് , ഫാറൂഖ് അബ്ദുള്ള , പി കെ ജിൽസു ,പി ദീപേഷ് എന്നിവർ സംസാരിച്ചു .


ഫോട്ടോ
കോഴിക്കോട് റവന്യൂ ജില്ല ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കുന്നമംഗലം സബ്ജില്ല ടീമിന് ജെ ഡി ടി ജോയിന്റ് സെക്രട്ടറി ഹിലാൽ ഹസ്സൻ ട്രോഫി നൽകുന്നു.