ക്ലൈമറ്റ് കപ്പ് 2024  ഫൈനലിൽ പ്രവേശിച്ച് ഗോകുലം കേരള എഫ് സി


ലഡാക്ക് എഫ്‌സിക്കെതിരെ 4-2 പെനാൽറ്റി ഷൂട്ടൗട്ടിൻ്റെ നാടകീയ വിജയത്തോടെ  ഗോകുലം കേരള എഫ്‌സി ക്ലൈമറ്റ് കപ്പ് 2024 ൻ്റെ ഫൈനലിൽ പ്രവേശിച്ചു. ഒഫീഷ്യൽ ടൈമിലും അധിക സമയത്തിനു ശേഷവും 0-0 ന് അവസാനിച്ച   മത്സരത്തിൽ, ലഡാക്കിൻ്റെ പ്രതിരോധം ഗോകുലത്തിന്റെ  നിരന്തരമായ ആക്രമണങ്ങളെ പരാജയപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും മറ്റു സമ്മർദങ്ങൾക്കിടയിലും ഗോൾ കണ്ടെത്താൻ ഗോകുലം കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും പ ഫലം കണ്ടില്ല.

പെനാൽട്ടിയിലേക്കു നീണ്ട കളിയിൽ, ഗോകുലത്തിലേക്ക് തിരിച്ചു വന്നതിനുശേഷമുള്ള ആദ്യമത്സരത്തിൽ തന്നെ ടീമിനുവേണ്ടി രണ്ടു നിർണായ പെനാൽറ്റി സേവുകൾ നടത്തി ഗോൾ കീപ്പർ ഷിബിൻ രാജ് താരമായി .

സെപ്റ്റംബർ ഏഴിന് സ്പിതുക് ലേഹ്  സ്റ്റേഡിയത്തിൽ ഗോകുലം ജമ്മു ആൻഡ് കശ്മീർ ബാങ്കിനെ നേരിടും. നേരത്തെ ലീഗ് ഘട്ടത്തിൽ അവരെ 2-0 ന് പരാജയപ്പെടുത്തിയത്തിന്റെ ആത്മവിശ്വാസത്തോടെയാവും മലബാറിയൻസ് ഇറങ്ങുക, Gully91-ൻ്റെ യു ട്യൂബ് ചാനലിൽ മത്സരം തത്സമയം  ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *