‹

സ്ത്രീസുരക്ഷയും ശാക്തീകരണവും; ജാഗ്രതാ സമിതി ശില്പശാല

കോഴിക്കോട്: സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട്  ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ജാഗ്രതാ സമിതി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.  പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.

ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വാർഡ് തലത്തിൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ശില്പശാലയിൽ പങ്കുവെച്ചു. ‘ഉള്ളം’ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി. ഹഫ്സത്ത് വിശദീകരിച്ചു. ജാഗ്രതാ സമിതികളുടെ ഘടന, ചുമതലകൾ, പ്രവർത്തനരീതി, മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. സബിത ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി നടന്ന ചർച്ചയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ  കെ. പി. മുഹമ്മദ് അനസ്, പി. സി. ഷീബ, അഞ്ജിത ഷനൂപ്, മഞ്ജുള മോവിള്ളാരി, കെ. സുബിന, സങ്കൽപ്പ് കോർഡിനേറ്റർ ശരണ്യ സുരേഷ് എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് സ്വാഗതവും
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി. ഹഫ്സത്ത് നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ഉൾപ്പെടെ 170 ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000