ജലവിതരണം മുടങ്ങും
കോഴിക്കോട്: ചക്കിട്ടപ്പാറ വൈദ്യുതസബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണി കാരണം വൈദ്യുതി മുടങ്ങുന്നതിനാല്‍ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം മുടങ്ങും. ഇതിനാൽ കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലും സമീപ 13 പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ജൂലൈ നാലിന് പൂര്‍ണമായും അഞ്ചിന് ഭാഗികമായും ജലവിതരണം മുടങ്ങും.