കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെ മോട്ടോര്‍ റൂമുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് നാല്) ഉച്ചവരെ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പരിസരം, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിതാഴം, പൊക്കുന്ന്, സൈബര്‍ പാര്‍ക്ക്, പൊന്നംകോട് കുന്ന്, കോവൂര്‍ എം.എല്‍.എ റോഡ്, നെയ്ത്തുകുളങ്ങര, മായനാട്, ദേവഗിരി, മഠത്തില്‍മുക്ക്, പൂവങ്ങല്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട്, മലാപ്പറമ്പ്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, പൊറ്റമ്മല്‍, കൊടുമാളിക്കുന്ന്, കേളാട്ടുകുന്ന്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, പൂളക്കടവ്, മൂഴിക്കല്‍, ചെലവൂര്‍, പുളിയങ്കോട്കുന്ന്, സത്യാര്‍ത്ഥി റോഡ്, വെള്ളിപറമ്പ്, മാവൂര്‍ പഞ്ചായത്ത് പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
രണ്ടാംലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസ് വഴി നല്‍കിവരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എം.എഫ്.എ) ലഭിക്കുന്നവര്‍ ആഗസ്റ്റ് 15നകം ജില്ലാ സൈനിക്ഷേമ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0495 2771881.
ഗതാഗത നിയന്ത്രണം
ഫറോക്ക്-മണ്ണൂര്‍-കടലുണ്ടി റോഡില്‍ ഡ്രെയിനേജ്, ക്രോസ് ഡ്രെയിനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് നാല് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ട് വരെ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 0495-2373976, 9447637765.