കോഴിക്കോട്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി മാവൂര്‍ റോഡ് ജങ്ഷന്‍ മുതല്‍ പാവമണി റോഡ് വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27ന് ഉച്ച മുതല്‍ മാര്‍ച്ച് നാല് വരെ പൊറ്റമ്മല്‍, കോട്ടൂളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധിറോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, നൈനാം വളപ്പ്, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നീ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

