ഗതാഗതം നിരോധിച്ചു


കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി – പുൽപ്പറമ്പ് -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ്  നവീകരണവുമായി ബന്ധപെട്ട്  സൗത്ത്  കൊടിയത്തൂർ  മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ്  പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 26  മുതൽ പ്രവൃത്തി  അവസാനിക്കുന്നത്  വരെ ഗതാഗതം  പൂർണമായി നിരോധിച്ചു . ചുള്ളിക്കാപറമ്പ്  ഭാഗത്തു നിന്നും കൊടിയത്തൂർ  ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് -പന്നിക്കോട് -കാരകുറ്റികൊടിയത്തൂർ   വഴിയും  കൊടിയത്തൂർ  ഭാഗത്തു  നിന്ന്  ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് -ചുള്ളിക്കാപറമ്പ് വഴിയും   പോവണ്ടതാണ്    എന്ന്     കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *