ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പനായി  നന്മണ്ട റോഡിൽ ക്രോസ് ഡ്രെയിനേജ്  പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ
ഗതാഗതം നിരോധിച്ചതായി  പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പൊയിൽത്താഴം അരീപ്പുറം മുക്ക് റോഡ് വഴി ബാലുശ്ശേരിക്ക് പോകേണ്ടതാണ്.

വട്ടോളി മങ്കയം തെച്ചി റോഡിൽ പാറ പൊട്ടിച്ച് ഹെയർ പിൻ വളവ് വീതി കൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തിയുടെ ഭാഗമായി തെച്ചി മുതൽ കിനാലൂർ വരെ ഫെബ്രുവരി 19 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അമ്പലത്തുകുളങ്ങര വെങ്ങോട്ട് താഴെ റോഡിൽ ഡിആർ മേസൺ പണി നടക്കുന്നതിനാൽ ഫെബ്രുവരി 18  മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ ബാലുശ്ശേരി കാക്കർ – ചേളന്നൂർ വഴി പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *