‹

50 കോടിയിലേക്ക് വ്യാപാരികളുടെ കരുതലിന്റെ കൈത്താങ്ങ്

എസ് എം എ ബാധിതരായ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്കായി അരീക്കാട്ടെ വ്യാപാരികൾ സമാഹരിച്ചത് ₹1,72,710

കോഴിക്കോട്: എസ് എം എ രോഗം ബാധിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി കേരളമാകെ 50 കോടി രൂപ സമാഹരിക്കുന്ന മഹത്തായ ജീവകാരുണ്യ യജ്ഞത്തിൽ അരീക്കാട് വ്യാപാരികളും ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സുമനസ്സുകളിൽ നിന്നും സമാഹരിച്ച 1,72,710 രൂപ ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജിക്ക് കൈമാറി.

യൂണിറ്റ് പ്രസിഡന്റ് കെ.എം. ഹനീഫ, ജനറൽ സെക്രട്ടറി ടി.കെ. അബൂബക്കർ സിദ്ദീഖ്, ട്രഷറർ എം. പ്രസന്നൻ, എം.പി. ആരീഫ്, സി.വി. ധനീഷ്, കെ.പി. നൂറുദ്ദീൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

കച്ചവടത്തിന്റെ തിരക്കുകൾക്കിടയിലും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതത്തിനായി കാരുണ്യത്തിന്റെ കരുതലുമായാണ് വ്യാപാരികൾ തെരുവിലിറങ്ങിയത്. കച്ചവടത്തിനപ്പുറം കാരുണ്യത്തിന്റെ കൈത്താങ്ങായി മാറിയ അരീക്കാട്ടെ വ്യാപാരികൾ ഈ ധനസമാഹരണ യജ്ഞത്തിൽ ബേപ്പൂർ മണ്ഡലത്തിലെ ഏറ്റവും വലിയ തുക സമാഹരിച്ച യൂണിറ്റ് കൂടിയാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000