ലോകായുക്ത ക്യാമ്പ് സിറ്റിങ് ഡിസംബർ 9,10 തീയതികളിൽ
കോഴിക്കോട്: കേരള ലോകായുക്തയുടെ ജില്ലയിലെ ക്യാമ്പ് സിറ്റിങ് ഡിസംബർ 9, 10 തീയതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ഡിസംബർ ഒൻപതിന് രാവിലെ 10 ന് ഡിവിഷൻ ബെഞ്ചിന്റെയും ഡിസംബർ 10 ന് രാവിലെ 10.30 ന് സിംഗിൾ ബെഞ്ചിന്റെയും സിറ്റിങ് നടക്കും.