‹

കാനത്തിൽ ജമീല അനുസ്മരണം

കോഴിക്കോട്: സ്പർശം പെയ്ൻ ആന്റ് പാലിയേറ്റീവ്  കാനത്തിൽ ജമീല അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗവും കൊയിലാണ്ടി എംഎൽഎയും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാനത്തിൽ ജമീല രൂപം നൽകിയതാണ് സ്പർശം.

കാരന്നൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയഭേദമെന്യേ എല്ലാവർക്കും പ്രിയപ്പെട്ടവളായ ജമീലയുടെ നഷ്ടം സിപിഐ എമ്മിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ നഷ്ടമാണെന്നും സ്ത്രീകളുടെ രാഷ്ട്രീയ പ്രവർത്തനം ഏറെ പ്രയാസകരമായ കാലത്താണ് ജമീല രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്നും കാരുണ്യമുള്ള മനസായിരുന്നുവെന്നും ജമീല എന്ന സ്ത്രീക്ക് അവർ അർഹിക്കുന്ന സ്ഥാനങ്ങൾ നൽകിയ സിപിഐ എമ്മിനെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.

അഡ്വ. വിദ്യാബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷയായി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സിപിഐ എം ജില്ലാസെക്രട്ടറി എം മെഹബൂബ് എന്നിവർ ചേർന്ന് ഫോട്ടോ അനാച്ഛാദനം ചെയ്തു. വികെ അനിൽകുമാർ അനുസ്മരണ പ്രഭാഷണവും എസ് സന്തോഷ് റിപ്പോർടും അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു, ജില്ലാപഞ്ചായത്തംഗം ഇ അനൂപ് ,തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ചീരോത്ത്, ബ്ലോക്ക്പഞ്ചായത്തംഗം ഇ കെ രാമചന്ദ്രൻ,കെ സന്തോഷ്, വി വിചിത്രൻ, ജമീലയുടെ മകൾ അനൂജ തുടങ്ങിയവർ സംസാരിച്ചു. സ്പർശം പ്രസിഡന്റ് പി കെ സത്യൻ സ്വാഗതവും പി പി ജയരാജൻ നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000