എൽഡിഎഫ് നോർത്ത് മണ്ഡലം കൺവെൻഷൻ


കോഴിക്കോട്: എൽഡിഎഫ് കോഴിക്കോട് നോർത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ  കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം കെ പ്രജോഷ് അധ്യക്ഷനായി. സ്ഥാനാർത്ഥി എളമരം കരീം, പാർലമെൻ്റ് മണ്ഡലം കൺവീനർ എ പ്രദീപ് കുമാർ,എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ അഹമ്മദ് ദേവർകോവിൽ ,സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി അനിൽകുമാർ, പി നിഖിൽ, ഇ പ്രേംകുമാർ, വിവിധ ഘടകകക്ഷി നേതാക്കളായ പി കിഷൻചന്ദ്, അഡ്വ. എം പി സൂര്യനാരായണൻ, ഷാജു ജോർജ്, റഹിം മൂഴിക്കൽ, സന്തോഷ് കുമാർ, ആശാ ശശാങ്കൻ, രവീന്ദ്രനാഥ്, പി കെ നാസർ, പ്രേം ഭാസിൻ, പി ടി ആസാദ് എന്നിവർ സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. 501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികൾ: പി നിഖിൽ (കൺവീനർ) പി കിഷൻ ചന്ദ് (ചെയർമാൻ) കെ ദാമോദരൻ ( ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *