ക്യാൻസർ കെയർ സൊസൈറ്റിക്ക്‌ ഉപകരണങ്ങൾ നൽകി

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച കോഴിക്കോട് ക്യാൻസർ കെയർ സൊസൈറ്റിക്ക്‌ ഉപകരണങ്ങൾ വിതരണം ചെയ്ത് ഫെഡറൽ ബാങ്ക്. സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഫർണിച്ചറുകൾ എന്നിവയാണ് കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫെഡറൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ് സി വി റെജിയിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഷ പുത്തൻപുരയിൽ, വി പി ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജോസ് മോൻ പി ഡേവിഡ്, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *