മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു


കോഴിക്കോട്: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വെച്ചാണ് വാഹനമിടിച്ചത്. ഭർത്താവ്: സ്വരൂപ് (എൻജിനിയർ, ബംഗ്ലൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.

Leave a Reply

Your email address will not be published. Required fields are marked *