നദി

ശ്രീലത

കുന്നിലൂടെ ഒഴുകുന്ന നദി,
ഒരു നിമിഷവും നിശ്ചലമായിരിക്കാൻ കഴിയാതെ
ഒഴുകി ഒഴുകി ഗർത്തങ്ങളിലേക്ക് ……
അരികിൽ പാറകളും കല്ലുകളും ചെടികളും …..
ഒഴുകുന്ന നദിയെ വേദനിപ്പിക്കുന്ന പാറകൾ
തലോടി ചുംബിക്കുന്ന
ചെടികൾ
ജീവിതം നദി പോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു
യാത്രയിൽ ക്രൂരതയിൽ
രസിക്കുന്ന കാട്ടാളന്മാർ
വഞ്ചനയിൽ അട്ടഹസിക്കുന്ന
വഞ്ചകന്മാർ
സ്വാർത്ഥതയിൽ പൊട്ടിച്ചിരിക്കുന്ന സ്വാർത്ഥന്മാർ
ഒന്നുമറിയാതെ
നദിതൻ ജീവിതം
ആരെയും വേദനിപ്പിക്കാതെ
തുടരുന്നു
ഒഴുകിക്കൊണ്ടങ്ങനെ…..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000