കവിതാ സമാഹാരം  പ്രകാശനം ചെയ്തു

കോഴിക്കോട്: മുതിര്‍ന്ന അഭിഭാഷകന്‍ അഹമ്മദ്കുട്ടി പുത്തലത്ത് രചിച്ച കനലൂതും കനവുകള്‍ എന്ന കവിതാ സമാഹാരം കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍  ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ പി.എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ ജസ്റ്റിസ് ആര്‍.ബസന്ത് വിശിഷ്ടാതിഥിയായി.

അനുകമ്പയുടെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്ത് കവിയും അഭിഭാഷകനും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ജസ്റ്റിസ് ബസന്ത് പറഞ്ഞു. കവി ജന്മനാ നേടുന്ന സിദ്ധികള്‍ അഭിഭാഷകര്‍ പരിശീലനത്തിലൂടെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. സഹാനുഭൂതിയുടെ തലമാണ് അഹമ്മദ്കുട്ടിയുടെ കവിതകളെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി.എസ് ബിന്ദുകുമാരി പുസ്തകം ഏറ്റുവാങ്ങി. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ ആലിക്കോയ അധ്യക്ഷനായി. അഡ്വ എസ്. പി ഷഫ്ന കവിത അവതരിപ്പിച്ചു. കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എം ജയദീപ്, വചനം ബുക്‌സ് ഡയറക്ടര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ്, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ സുനില്‍കുമാര്‍, ജോയന്റ് സെക്രട്ടറി അഡ്വ. കെ. സന്ദീപ്കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.



പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000