സമയം

ശ്രീലത

അറിയാതെ അറിയാതെ
മൂകമായതറിയാതെ
മലർവാടി തൻ ചാരുതയിൽ നോക്കി
നിമിഷങ്ങൾ പോയതറിയാതെ
ഒരു വാക്കും കേൾക്കാതെ
ഒരു വാക്കും മിണ്ടാതെ
ദിനങ്ങൾ പെയ്തതറിയാതെ
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി
കഴിഞ്ഞു പോയ കാലം
മനസ്സിൽ നിറഞ്ഞ
നന്മകളും തിന്മകളും ഓർത്തോർത്തു  സഹയാത്രികരായ് നിന്നവർ
ഒരുപാടു ഒരുപാടു തന്നവർ
വിട ചൊല്ലി ഭൂമിയ്ക്കു
വളമായ്
പ്രകൃതിയും നശിക്കാതെ ഇനിയും നന്മകൾ ചെയ്‌വാൻ
കഴിയുമോ നിങ്ങൾക്കതിനായ്
തന്ന സമയം തീർന്നു തുടങ്ങിയെന്നോർക്കുക …..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000