നിഴലുകൾ

ശ്രീലത

നിഴൽ കൂടെയെന്നും….
നിഴലിനെ നോക്കി
തിരിച്ചറിയുന്ന ജീവിതം
ബാല്യത്തിൻ നിഷ്കളങ്കതയിൽ
തുള്ളിക്കള്ളിക്കുന്ന നിഴലുകൾ
നീണ്ടയാത്രയിൽ
പതിയെ പതിയെ
നിശ്ചലമാകുന്നു
ചിരിക്കാൻ മറക്കുന്നു
തൻ്റെതായ ക്രൂരതയിൽ…
ചെയ്തതോർത്തോ അനുഭവിച്ചതോർത്തോ
എന്തെന്നറിയാതെ
തന്നിലെ മനുഷ്യൻ്റെ
വികാരങ്ങൾ
നിഴലിൽ പ്രതിഫലിക്കുന്നു
നിഴലിനെ നോക്കി
തിരിച്ചറിയുന്നു ജീവിതങ്ങൾ…..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000