മരുഭൂമി
ശ്രീലത
മരുഭൂമി….വിജനതയുടെആഴങ്ങളിലേക്ക് ഉറ്റുനോക്കുമ്പോൾ….വറ്റിവരണ്ട കിനാവു പോൽഒറ്റപ്പെട്ടു കിടക്കുന്നമലനിരകളെ പോൽഓർമ്മതൻ കൺകളിൽ നിറഞ്ഞിരുന്ന കാലം…..മാറി മറിഞ്ഞു പൂങ്കാവനമായ്….കൺകുളിർക്കും പച്ചപ്പകിട്ടുകളായ്….ചിരിക്കുംപൂക്കൾ നിറഞ്ഞപാതയരികിൽ…..സ്വപ്നങ്ങൾ നെയ്തെടുക്കുമിടമായ് നീങ്ങുന്നു യാത്രയിൽ..പദയാത്രയിൽ…..