‘ഭട്ട് റോഡ്’ പേര് വന്ന വഴി

കോഴിക്കോട് ബീച്ചിലെ ഭട്ട് റോഡിന് എങ്ങനെ ആ പേര് വന്നു. അതിന്റെ നാൾവഴികൾ ഇങ്ങനെ. ബ്രിട്ടീഷ് ഭരണകാലത്ത് ഈ സ്ഥലത്തെ വിളിച്ചത് റൈഫിൾ ബട്ട് എന്നായിരുന്നു. അക്കാലത്ത് വെസ്റ്റ് ഹിൽ ബാരക്സിലാണ് പട്ടാളം തമ്പടിച്ചിരുന്നത്. പട്ടാളം വെടിവയ്പ് പരിശീലനം നടത്തിയ റൈഫിൾ റേഞ്ചായിരുന്നു ഈ സ്ഥലം.
കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരുന്നു വെടിവയ്പ് പരിശീലനം. വെടിവയ്ക്കാനുള്ള ലക്ഷ്യസ്ഥാനത്തിനാണ് ഇംഗ്ലീഷിൽ ‘റൈഫിൾ ബട്ട്’ എന്ന് പറയുന്നത്. തുടർന്ന് ഈ സ്ഥലത്തിന് റൈഫിൾ ബട്ട് എന്ന് പേരിട്ടു. ആദ്യകാല രേഖകളിലെല്ലാം റൈഫിൾ ബട്ട് എന്ന് കാണാം. ബ്രിട്ടീഷുകാർ പോയപ്പോൾ റൈഫിൾ റേഞ്ചും റൈഫിൾ ബട്ടും ഇല്ലാതായെങ്കിലും ബട്ട് സ്ഥലനാമമായി ശേഷിച്ചു. പിന്നീട് നമ്മൾ ഇതിനെ ‘ഭട്ട് റോഡ്’ എന്ന് വിളിച്ചുവന്നു.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *