വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ വെറ്ററിനറി സര്‍ജന്‍ ഒഴിവുകളില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.