സീനിയര്‍ റെസിഡന്റ്/അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിക്കാഴ്ച

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഫാര്‍മക്കോളജി, റേഡിയോ ഡയഗ്‌നോസിസ് എന്നീ വിഭാഗങ്ങളിലേക്ക് സീനിയര്‍ റെസിഡന്റ്/അസിസ്റ്റന്റ് പ്രൊഫസര്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 23 ന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. 
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ മെഡിക്കല്‍ പിജി യും കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രായപരിധി: 18-36.
പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്തുന്നതുവരെയോ മാത്രം.
വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in,
ഫോണ്‍: 0495-2350216, 2350200.

Leave a Reply

Your email address will not be published. Required fields are marked *