പൾസ് പോളിയോ ഇമ്യൂണൈസേഷൻ: ആദ്യദിനം 1,63,495 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ്റെ ആദ്യദിനത്തിൽ 1,63,495 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 857 കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 1,89,345  കുട്ടികളാണ് ഉള്ളത്. അതിൽ  86.35 ശതമാനം പേർക്കാണ് ആദ്യദിനം പോളിയോ തുള്ളിമരുന്ന് നൽകിയത്. ഞായറാഴ്ച തുള്ളിമരുന്ന് കൊടുക്കാൻ സാധിച്ചിട്ടില്ലാത്ത കുട്ടികൾക്ക് ഇന്നും നാളെയുമായി (ജൂൺ 29, 30) ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി വാക്സിൻ നൽകും. 

2187 സാധാരണ ബൂത്തുകളും 54 മൊബൈൽ ബൂത്തുകളും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ  50 ട്രാൻസിറ്റ് ബൂത്തുകളും ആദ്യദിനം പ്രവർത്തിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000