പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ഡി.ബി.ടി-നിദാന്‍ കേന്ദ്രയില്‍ പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ലൈഫ് സയന്‍സിലോ മെഡിക്കല്‍ സയന്‍സിലോ ഡോക്ടറല്‍ ബിരുദം. പി.സി.ആര്‍, സാംഗര്‍ സീക്വന്‍സിങ്, നെക്സ്റ്റ് ജനറേഷന്‍ സ്വീക്വന്‍സിങ്, എം.എല്‍.പി.എ എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ സാമ്പിളുകളില്‍ പ്രവൃത്തി പരിചയവും അക്കാദമിക് സ്ഥാപനങ്ങളില്‍ ഗവേഷണ പരിചയവും അഭികാമ്യം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 35. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2350216.

Leave a Reply

Your email address will not be published. Required fields are marked *