കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, വിമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകള്‍ക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തില്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 7594994787.

Leave a Reply

Your email address will not be published. Required fields are marked *