കാർഡിയാക് സർജിക്കൽ നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിങ്ങിൽ നഴ്സുമാർക്ക് ഒരു വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് ഇൻ്റർവ്യൂ ഡിസംബർ 3 ന് പകൽ രണ്ടിന് നടത്തും. ബിഎസ് സി നഴ്സിങ് ബിരുദം/ ജനറൽ നഴ്സിങ് & മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ അന്ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495 2355900.