കൊല്ലം: 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂർ കിരീടം ചൂടി. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
23 വർഷത്തിനു ശേഷമാണ് കണ്ണൂർ കലോൽസവകിരീടം ചൂടുന്നത്. ഇത് നാലാം കിരീടമാണ് കണ്ണൂരിന്റേത്. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് മൂന്നാമതുമെത്തി.
സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിന്: കോഴിക്കോട് രണ്ടാമത്

