കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയ പരിസരത്ത്
റോട്ടറി കാലിക്കറ്റ് മിഡ്‌ടൗൺ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു.
ലഫ്റ്റനൻ്റ് കേണൽ പി കെ പി വി പണിക്കരുടെ സന്ദേശം ചടങ്ങിൽ വായിച്ചു. കമാൻഡർ ഡി കെ പത്ര രക്തസാക്ഷി പി വി വിക്രമിനെ ഹാരമണിയിച്ച് സംസാരിച്ചു.
കേണൽ മായങ്ക് ഡേവ് പുഷ്പചക്രം ചാർത്തി.
കോഴിക്കോട് എൻസിസി ഗ്രൂപ്പ് എസ്എം ഡെപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ കേണൽ ശ്രീജിത്ത് കെ വാരിയർ, സുബേദാർ രാജീവ് കുമാർ പി ആർ, വാർഡ് കൗൺസിലർ എൻ ശിവപ്രസാദ്, ആർ ജയന്ത് കുമാർ, വിനീഷ് തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ ആലപിച്ച ദേശഭക്തിഗാനത്തിനും പ്രാർത്ഥനയ്ക്കും ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
റോട്ടറി കാലിക്കറ്റ് മിഡ്ടൗൺ പ്രസിഡൻറ്റ് ഡോ. ശാന്തി ഗംഗ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ പി വിനോദ് കുമാർ സ്വാഗതവും
സെക്രട്ടറി ഡോ. രശ്മി സുധേഷ് നന്ദിയും പറഞ്ഞു.
ക്യാപ്റ്റൻ പി വി വിക്രം കവചിത സേനയിൽ ചേരുന്നതിന് മുമ്പ് ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിലടക്കം വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു.
യുവതലമുറയിൽ ദേശസ്നേഹവും പ്രചോദനവും പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ൽ റോട്ടറി കാലിക്കറ്റ് മിഡ് ടൗൺ സ്പോൺസർ ചെയ്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

