കോഴിക്കോട്: ഗവ. വനിത പോളിടെക്‌നികില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി (രണ്ട് വര്‍ഷം കൊണ്ടു ഡിപ്ലോമ) പ്രവേശനം (പെണ്‍കുട്ടികള്‍ക്കു മാത്രം) സ്‌പോട് അഡ്മിഷന്‍ നടത്തുന്നു.
നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവരും പുതുതായി അപേക്ഷ നൽകിയവരും ഇതു വരെ അപേക്ഷ നല്‍കിയിട്ടില്ലാത്ത പ്ലസ് ടു സയന്‍സ് /ഐടിഐ കഴിഞ്ഞവര്‍ക്കും ജൂലൈ 19, 20 തീയതികളില്‍ രാവിലെ ഒന്‍പതിനും 10.30 ഇടയില്‍ കോളേജില്‍ നേരിട്ടു വന്നു രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി, പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് അന്നേ ദിവസം തന്നെ ഫീസ് അടച്ചു (ജിപേ /എടിഎം കാര്‍ഡ്) അഡ്മിഷന്‍ നേടാം.
അഡ്മിഷനു വരുന്നവര്‍ എസ്എസ്എല്‍സി/പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാവുമൊത്ത് ഹാജരാകണം. ഫോണ്‍: 0495-2370714, 9447468998, 9446157765.

