ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന്

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്‌മെറ്റോളജി ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും). യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍:  0495-2373976.

Leave a Reply

Your email address will not be published. Required fields are marked *