എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ്

കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 12ന് രാവിലെ 10.30ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. സൈറ്റ് എഞ്ചിനീയര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, കരിയര്‍ ഏജന്റ്, ടെലികോളര്‍ കം ഓഫീസ് സ്റ്റാഫ്, മെക്കാനിക്കല്‍ ടീച്ചിങ് ഫാക്കല്‍റ്റി എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. എസ്എസ്എല്‍സി, ഡിഗ്രി, ബിടെക്/എംടെക്-സിവില്‍, ഡിപ്ലോമ/ഐടിഐ-ഓട്ടോകാഡ് ആന്‍ഡ് ത്രീഡി, സോഫ്റ്റ്‌വെയര്‍ മെക്കാനിക്ക് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.

Leave a Reply

Your email address will not be published. Required fields are marked *