കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഓപറേഷന് മാനേജര്‍, ഡെസ്ക്ടോപ്പ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്, ക്വാളിറ്റി ഓഡിറ്റര്‍, ടീം മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന് സ്ലിപ്പുമായെത്തി പങ്കെടുക്കാം. വിവരങ്ങള്‍ calicutemployabilitycentre ഫേസ്ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍: 0495 2370176, 2370178.
Related Posts
അസിം പ്രേംജി സർവകലാശാല പിജി ഡിപ്ലോമ കോഴ്സുകൾ
മലപ്പുറം: അസിം പ്രേംജി സർവകലാശാല ബംഗളൂരു കാമ്പസിലെ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഏർളി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ, ഇൻക്ലൂസീവ് എഡ്യുക്കേഷൻ, പഠന…
പി.എസ്.സി തസ്തികകളില്‍ അപേക്ഷിക്കാം
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമീഷന് അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തീയതി: 2025 ആഗസ്റ്റ് 30) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വെബ്സൈറ്റില്‍ പരിശോധിക്കാം.
സ്പെക്ട്രം മേളയില്‍ 106 പേര്‍ക്ക് തൊഴില്‍
കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ. ഐടിഐയില്‍ നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്‍ത്ഥികളും ജോബ്…

