കോഴിക്കോട്: ‘ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഓപറേഷന്‍ എക്സിക്യൂട്ടീവ്, സെയില്‍സ് കോഓഡിനേറ്റര്‍, സാപ് ബി1 എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 13ന് രാവിലെ 10.30ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. യോഗ്യത: ബിരുദം, പ്ലസ്ടു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178.

