കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ലാബ് ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഓഫീസര്‍, ഗസ്റ്റ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്‌മെന്റ് മാനേജർ, മാര്‍ക്കറ്റിങ് മാനേജർ, ഫിനാന്‍സ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍ ആൻഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സെയില്‍സ് ഓഫീസര്‍, ടീം ലീഡര്‍, പ്രൊക്യുര്‍മെന്റ് ഓഫീസര്‍/വെഹിക്കിള്‍ ഇവാല്വേറ്റർ, ടെസ്റ്റ് ഡ്രൈവ് കോഓഡിനേറ്റർ, സര്‍വീസ് അഡ്വൈസര്‍, ജനറല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: എം.ബി.എ/എം.കോം, ബിരുദം, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോൺ: 0495 -2370176, 2370178.
Related Posts
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്വെയര് ടെസ്റ്റര്‍, സെയില്‍സ്…
ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്റർ
കോഴിക്കോട്: കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ 90 ദിവസത്തേക്ക് ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബിരുദം, ഡിസിഎ. പ്രതിദിന…
എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരള സര്‍വകലാശാലയുടെയും…

