സൗജന്യ ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ്  കോഴ്സുകള്‍


കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സൗജന്യ സ്‌കില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഹ്രസ്വകാല  തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ്  കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് തുടങ്ങിയ കോഴ്സുകളിലേക്കാണ്  പ്രവേശനം. ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിന് പത്താം ക്ളാസും ഫ്രണ്ട്  ഓഫീസ് കോഴ്സിന്  പ്ലസ് ടുവുമാണ്  യോഗ്യത. 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം.  അപേക്ഷ ഫോമിനും  കൂടുതല്‍ വിവരങ്ങള്‍ക്കുമായി  ജൂണ്‍ 25 നകം വെസ്റ്റ്ഹില്ലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍: 0495-2385861.