കമ്പ്യൂട്ടര്‍ പരിശീലനം
കോഴിക്കോട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി മുഖേന സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ അധിഷ്ഠിത-സ്റ്റൈപ്പന്റോടു കൂടിയ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി മെയ് 31 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായ പരിധി 18-30.