ഇൻ്റേണ്‍ഷിപ്പിന് അവസരം
കോഴിക്കോട്: ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തെ ഇൻ്റേണ്‍ഷിപ്പിന് അവസരം. വിഭാഗം, യോഗ്യത എന്നീ ക്രമത്തില്‍:
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് -ജേണലിസം, പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രോജക്ട്-റിസേര്‍ച്ച് (സെക്കന്‍ഡറി ഡാറ്റ അനാലിസിസ്-ടൂള്‍ പ്രിപ്പറേഷന്‍-ഡാറ്റ കലക്ഷന്‍) -സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
ലൈബ്രറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ -ലൈബ്രറി സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സിവി, കവര്‍ ലെറ്റര്‍ എന്നിവ ജൂലൈ 31നകം genderparkcampus@gmai.com എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കുന്ന വിഭാഗം, ഇന്റേണ്‍ഷിപ്പ് കാലാവധി എന്നിവ സബ്ജക്ടില്‍ വ്യക്തമാക്കണം. ഫോണ്‍: 0495 2963695.