കോഴിക്കോട്: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024- 2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 27 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ് . പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://kscsa.org. ലഭ്യമാണ്.പാലോളി കമ്മറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ പൊന്നാനി ഐ.സി. എസ്. ആറിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ് സി/എസ്. ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ – 0494 2665489, 8281098868.
Related Posts
ജൂണ്‍ 30നകം വിദ്യാലയങ്ങൾ പുകയിലരഹിതമാക്കും
കോഴിക്കോട്: ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ട കാന്‍സര്‍ സ്ക്രീനിങ്…
പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
കോഴിക്കോട്: കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച…
കോഴ്സുകൾ, അറിയിപ്പുകൾ
അഡ്മിഷൻ ആരംഭിച്ചു കെൽട്രോണിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് ഫിലിം മേക്കിങ് ടെക്നിക്സ് (ഒരു വർഷം) ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ്…

