യുവ ഉത്സവ് 23 ന്

യുവ ഉത്സവ് 2കോഴിക്കോട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് നവംബര്‍ 23 നു വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും. കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രസംഗം, സയന്‍സ് മേള (വ്യക്തിഗതം, ഗ്രൂപ്പ്), നാടോടി സംഘ നൃത്തം എന്നിവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലയിലെ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495- 2371891, 9447752234.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000