അസാപില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള കോഴിക്കോട് ജില്ലയില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് നടത്തുന്നു. പരിശീലന കേന്ദ്രം: ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, കോഴിക്കോട്. ഫീസ് 18000 രൂപ. എസ്എസ്എല്‍സിയാണ് യോഗ്യത. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള സ്പോര്‍ട്സ് ഫിറ്റ്നസ് സ്‌കില്‍ സെക്ടര്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 8606087207, 7012648027.