ഗതാഗതം നിരോധിച്ചു
കോഴിക്കോട്: പടനിലം-നരിക്കുനി റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 26 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പടനിലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൊടുവള്ളി റോഡ്-കച്ചേരിമുക്ക്-ആരാമ്പ്രം വഴി പടനിലത്ത് പ്രവേശിക്കണം. നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ആരാമ്പ്രം വഴി നരിക്കുനി -കൊടുവളളി റോഡിലൂടെ പോകാം.