റോഡ് സുരക്ഷാ ബോധവൽക്കരണ മാരത്തണ്‍ ഫെബ്രുവരി ഒന്നിന്

കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് വകുപ്പുമായി ചേര്‍ന്ന് റോട്ടറി ക്ലബിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍  സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച് കോഴിക്കോട് ബീച്ചില്‍ സമാപിക്കും. മാരത്തണ്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്  അരുണ്‍ കെ പവിത്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത് എന്നിവര്‍ പങ്കെടുക്കും. 

സമാപന ചടങ്ങില്‍ ഗതാഗത മന്ത്രി  കെ ബി ഗണേശ് കുമാര്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.