അഘോരികളുടെ വിസ്മയക്കാഴ്ചകൾ ഗുദാമിൽ ഒരുങ്ങുന്നു

കോഴിക്കോട്: അസാധാരണമായ ആചാരാനുഷ്ഠാനങ്ങളും നിഗൂഢമായ ജീവിത രീതികളുമുള്ള സന്യാസ സമൂഹമാണ് അഘോരികൾ. വിചിത്രമായ മൃഗമാംസങ്ങളും കഞ്ചാവ് ഭാംഗ് പോലുള്ള ലഹരികളും നിർബാധം ഉപയോഗിക്കുന്ന ഇവരെ വാരാണസിയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുണ്ട്. ദേഹമാസകലം ഭസ്മംപൂശി സഞ്ചരിക്കുന്ന ഇവർ പേടിപ്പെടുത്തുന്ന ഒരു സന്യാസക്കൂട്ടമാണ് . ഇവർക്കൊപ്പം സഞ്ചരിച്ച് ഒളിഞ്ഞും പതിഞ്ഞും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ പകർത്തുക എന്നത് അതിസാഹസികമാണ്.

പ്രശസ്ത ഫോട്ടോഗ്രാഫർ അൻഷാദ് ഗുരുവായൂർ പകർത്തിയ അഘോരികളുടെ നിഗൂഢ ലോകത്തിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള അത്യപൂർവ ചിത്രങ്ങളുടെ പ്രദർശനം ഡിസംബർ 15 മുതൽ 31 വരെ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം ആർട്ട് & ആൻ്റിക് ഗ്യാലറിയിൽ നടക്കും.

15 ന് വൈകിട്ട് 5 ന് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൽത്തുത് മിഷിൻ്റെ നൂറുൽ മുനീറുൽ പൂർണാനന്ദ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും ഇദ്‌രീസ് മാമ്പി യുടെ ഗസൽ സന്ധ്യയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *