സംസ്‌കൃതം അതിഥി അധ്യാപകർ


കോഴിക്കോട്: ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃത വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 20 ന്  പകൽ 2.30 ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം.

ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പൽ മുന്‍പാകെ അഭിമുഖത്തിനായി ഹാജരാവണം. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍  ചെയ്തവരായിരിക്കണം. ഫോണ്‍: 0495-2722792.