ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ


കോഴിക്കോട്: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ ജൂണ്‍ ഒന്നിന്  വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യു.പി വിഭാഗം (വാട്ടര്‍ കളര്‍), ഹൈസ്‌കൂള്‍ വിഭാഗം (പെന്‍സില്‍ ഡ്രോയിംഗ്) എന്നീ ചിത്രരചന മത്സരങ്ങളും ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി  പ്രബന്ധ രചന, ക്വിസ്സ് മത്സരം എന്നിവയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9645922324 നമ്പറില്‍ ബന്ധപ്പെടണം

Leave a Reply

Your email address will not be published. Required fields are marked *