രാഹുൽഗാന്ധിയുടെ പര്യടനം 15, 16 തീയതികളിൽ


കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഏപ്രിൽ 15, 16 തീയതികളിൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16ന് രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.


പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000