കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി – പുൽപ്പറമ്പ് -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 26 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചു . ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് -പന്നിക്കോട് -കാരകുറ്റികൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് -ചുള്ളിക്കാപറമ്പ് വഴിയും പോവണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

